വ്യാജ പാസ്പോർട്ട് എടുക്കുന്ന സംഘം പിടിയിൽ…..സഹായിച്ച പോലീസുകാരനെതിരെ നടപടി…
തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ മരിച്ചയാളുടെ രേഖകൾ ഉപയോഗിക്കുന്ന സംഘം പിടിയിൽ. വ്യാജ പാസ്പോർട് ഉണ്ടാക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരാണ് തുമ്പ പോലീസിന്റെ പിടിയിലായത്. സംഘത്തിന് തട്ടിപ്പ് നടത്താൻ സഹായം ചെയ്തിരുന്നതായി കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെ സസ്പെൻഡ് ചെയ്തു.
വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടാൻ ശ്രമിച്ചവരും അറസ്റ്റിലായി. കേസിൽ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54), ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ ബദറുദ്ദിൻ (65) എന്നിവരെ വെള്ളിയാഴ്ചയും വർക്കല കണ്ണമ്പ ചാലുവിള നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ മരുതൂർ ആനിവില്ലയിൽ എഡ്വെർഡ് (62) എന്നിവർ അറസ്റ്റിലായി.