സാമ്പത്തിക പ്രശ്‌നം..വിഷം കഴിച്ച അച്ഛൻ മരിച്ചു..മകൻ ഗുരുതരാവസ്ഥയിൽ…
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു.അച്ഛൻ മരിച്ചു .മകൻ ഗുരുതരാവസ്ഥയിൽ .എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം.വേലൻകുട്ടി (89) ആണ് മരിച്ചത്. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.വിഷം കഴിച്ച സാമ്യം വീട്ടിൽ മറ്റാരും ഇല്ലായിരുന്നെന്നാണ് സൂചന.
മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്.കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു വേലൻകുട്ടി. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.