നാട്ടുകാർ പൊലീസിലേൽപിച്ചയാൾ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു…

കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തയാൾ കുഴഞ്ഞ് വീണ് മരിച്ചു.ഓട്ടോ ഡ്രൈവറായ ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചത്.

കണ്ണൂർ ടൗൺ പൊലീസ് സ്‌ഥലത്തെത്തി സുരജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button