ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം..സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റിൽ…
കണ്ണൂര്‍ ന്യൂ മാഹി ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം നടത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റിൽ.ബിജെപി പ്രവര്‍ത്തകനായ സനൂപിന്റെ വീടിനുനേരെയാണ് സ്റ്റീല്‍ ബോംബേറ് ഉണ്ടായത്. ആര്‍ക്കും സാരമായി പരുക്കേറ്റില്ലെങ്കിലും വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.നീല നിറത്തിലുള്ള റെയിന്‍ കോട്ട് ധരിച്ചെത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം ഓടിമറയുന്നതാണ് ദൃശ്യങ്ങളിൽ .