ചന്ദ്രയാൻ 1 മിഷൻ ഡയറക്ടറായിരുന്ന ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു
ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ (71) അന്തരിച്ചു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 30 വർഷത്തോളം ഇസ്രോയിൽ പ്രവർത്തിച്ച ഹെഗ്ഡെ നിർണായകമായ നിരവധി ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു. 2014-ൽ ഇസ്രോയിൽ നിന്ന് വിരമിച്ച ഹെഗ്ഡെ ബെംഗളുരു ആസ്ഥാനമായുള്ള ഇൻഡസ് എന്ന സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.