കേന്ദ്രത്തിന്റെ നടപടി ശരിയായില്ല..ഇപ്പോൾ വിവാദമാക്കണ്ടെന്ന് മുഖ്യമന്ത്രി…
ആരോഗ്യമന്ത്രിക്ക് കുവൈത്തിലേക്ക് പോവാന്‍ കഴിയാത്തതില്‍ ശരിയല്ലാത്ത നടപടിയുണ്ടായെന്നും എന്നാല്‍ ഇപ്പോൾ ഇത് വിവാദമാക്കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് യാത്ര ചെയ്യാനുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചതിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.വീണാ ജോർജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കേണ്ട. പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തിൽ കുവൈത്ത് സര്‍ക്കാരും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് നല്‍കുമെന്ന് കരുതുന്നു. ഫലപ്രദമായ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.