വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറാവാതെ യുവതി..പന്തിരങ്കാവ് കേസിലെ പരാതിക്കാരി ഡൽഹിയിലേക്ക് മടങ്ങി…

പന്തീരാങ്കാവ് ഭർതൃപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പൊലീസ് വിട്ടയച്ചു.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ച പെൺകുട്ടി ഡൽഹിയിലേക്ക് മടങ്ങി.രാത്രി പൊലീസാണ് പെൺകുട്ടിയെ നെടുമ്പാശ്ശേരിയിൽ കൊണ്ടുവിട്ടത്.

യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ഡൽഹിയിൽ നിന്നും പോലീസ് കണ്ടെത്തിയത്.ഇന്നലെ രാത്രി 8.30നു വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.കണ്ടെത്തുമ്പോൾ ഡൽഹിയിൽ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നൽകുന്ന വിവരം.

Related Articles

Back to top button