ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു..പത്തരയോടെ കൊച്ചിയിലെത്തും…
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി പ്രത്യേക വ്യോമസേനവിമാനം പുറപ്പെട്ടു.വിമാനം രാവിലെ പത്തരയോടെ നെടുമ്പാശ്ശേരിയിലെത്തും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലെത്തിക്കാന്‍ പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കുവൈറ്റിന്റെ തീപ്പിടുത്ത ദുരന്തത്തില്‍ മരണമടഞ്ഞവരെയും വഹിച്ചുളള വിമാനം ഇന്ത്യയിലേക്ക് പുലര്‍ച്ചെ 1.15 ഓടെയാണ് യാത്ര തിരിച്ചത്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന വിമാനം അവിടുന്ന് ദില്ലിക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കൊച്ചിയിലും ദില്ലിയിലും വച്ച് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.