2 മലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല….മന്ത്രി വീണ ജോർജ്…

കുവൈത്തിലുണ്ടായ ദുരന്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. മലയാളികൾ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചിയിലേക്ക് ഇവ നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button