കുവൈറ്റ് ദുരന്തം..രണ്ട് മലയാളികൾ കൂടി മരിച്ചതായി സ്ഥിരീകരണം..മരിച്ച മലയാളികളുടെ എണ്ണം 14 ആയി…

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്. ഇവർക്ക് പുറമെ തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി കുപ്പന്റെപുരയ്ക്കൽ നൂഹ് (40) ,കണ്ണൂർ ധർമടം സ്വദേശി ബിശ്വാസ് കൃഷ്ണൻ (33) തുടങ്ങിയവർ മരിച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസർഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും കണ്ണൂരില്‍ നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Related Articles

Back to top button