അട്ടപ്പാടിയിലെ കെ -ഫോണിന്റെ ആദ്യ കണക്ഷന്‍ ഗായിക നഞ്ചിയമ്മയ്ക്ക്….

അട്ടപ്പാടിയിലെ കെ-ഫോണിന്റെ ആദ്യ കണക്ഷന്‍ ദേശീയ പുരസ്‌കാര ജേതാവായ ഗായിക നഞ്ചിയമ്മയ്ക്ക് നല്‍കി. നക്കുപ്പതി ഊരിലുള്ള നഞ്ചിയമ്മയുടെ വീട്ടിലാണ് കെ -ഫോണിന്റെ കണക്ഷന്‍ നല്‍കിയത്. ലാസ്റ്റ് മൈല്‍ നെറ്റ്‌വര്‍ക്ക്‌ പ്രൊവൈഡറായ അട്ടപ്പാടി കേബിള്‍ വിഷന്‍ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിലേക്ക് കണക്ഷനെത്തിയത്. അട്ടപ്പാടിയിലെ 250 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യമായി കെ -ഫോണ്‍ കണക്ഷന്‍ നല്‍കുന്നത്.മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ലാത്ത കാവുണ്ടിക്കല്‍, ഇടവാണി, ഭൂതയാര്‍, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗല്‍ തുടങ്ങിയ ആദിവാസി ഊരുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. അഗളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറില്‍നിന്നാണ് കെ -ഫോണ്‍ കണക്ഷന്‍ നഞ്ചിയമ്മ ഏറ്റുവാങ്ങിയത്.

Related Articles

Back to top button