ഷെമീറിന്റെ മരണം വിശ്വസിക്കാനാകാതെ കുടുംബം..5 വർഷമായി എൻടിബിസി കമ്പനിയിലെ ജോലിക്കാരൻ…
കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ശൂരനാട് വടക്ക് സ്വദേശിയായ ഷെമീർ മരിച്ചത് വിശ്വസിക്കാനാകാതെ കുടുംബവും അടുപ്പക്കാരും.ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകനാണ് 30 വയസ്സുകാരനായ ഷെമീർ.കഴിഞ്ഞ അഞ്ച് വർഷമായി എൻടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് ഷമീർ.ഓയൂർ പയ്യക്കോടാണ് ഷെമീറിന്റെ കുടുംബം മുൻപ് താമസിച്ചിരുന്നത്. പിന്നീട് ആനയടിയിലേക്ക് താമസം മാറുകയായിരുന്നു.പത്തനാപുരം സ്വദേശി സുറുമിയാണ് ഷെമീറിന്റെ ഭാര്യ.എട്ടര മാസം മുൻപ് നാട്ടിൽ അവധിക്കു വന്നുപോയതായിരുന്നു ഷമീർ.
അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയതായാണ് റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.