300 കോടിക്ക് വേണ്ടി ഭർതൃപിതാവിനെ കൊന്ന് മരുമകൾ..കൊലയാളികൾക്ക് നൽകിയത് 1 കോടി…
വാഹനാപകടത്തിൽ 82 വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. 300 കോടി രൂപയുടെ കുടുംബ സ്വത്തിനുവേണ്ടി മരുമകൾ നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തൽ. നാഗ്‌പുരിലായിരുന്നു സംഭവം.സംഭവത്തിൽ മരുമകളായ അർച്ചന മനീഷ് പുത്തേവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകം നടത്താൻ അർച്ചന ഒരു കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നാണ് വിവരം.
കൊലപാതകം ആസൂത്രണം ചെയ്യാൻ തൻ്റെ ഭർത്താവിൻ്റെ ഡ്രൈവറെയും മറ്റ് രണ്ട് പ്രതികളായ നീരജ് നിംജെ, സച്ചിൻ ധാർമിക് എന്നിവരുടെ സഹായം തേടിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.അവർക്ക് പ്രതിഫലമായി ഒരു കോടി രൂപ നൽകിയെന്നും പൊലീസ് പറഞ്ഞു.ഐപിസി, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരം കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു.