മംഗഫില്‍ തീപിടുത്തത്തിലുണ്ടായ മരണം..അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി…
കുവൈത്തിലെ മംഗഫില്‍ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടുത്തത്തിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരിൽ മലയാളിയും ഉൾപ്പെട്ടതായാണ് ആദ്യവിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം അപകടത്തിൽ 11 മലയാളികൾ മരിച്ചതായാണ് വിവരം.