കൊച്ചിയിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവം..പിന്നിൽ ക്വട്ടേഷൻ സംഘം..ബന്ധു ഉൾപ്പടെ രണ്ടുപേർ പിടിയിൽ…
കൊച്ചി വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്.സംഭവത്തിൽ ഓട്ടോഡ്രൈവർ ജയയുടെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയയെ (43) ആണ് ഓട്ടം വിളിച്ച യാത്രക്കാർ കഴിഞ്ഞ ദിവസം മർദിച്ചവശയാക്കി റോഡിൽ തള്ളിയത്.
ക്വട്ടേഷൻ നൽകിയത് ജയയുടെ ബന്ധുവെന്നാണ് പൊലീസ് നൽകുന്ന സൂചന.കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.തിങ്കളാഴ്ച രാത്രി പത്തോടെ ചാത്തങ്ങാട് ബീച്ചിലായിരുന്നു സംഭവം. ആക്രമണം നടത്തിയ 3 പേർ ജയയുടെ മൊബൈലും തട്ടിയെടുത്തിരുന്നു.മർദനത്തിൽ ജയയുടെ 3 വാരിയെല്ലുകൾ പൊട്ടി. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റിരുന്നു.