കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു….. 2 പേർക്ക് പരിക്ക്…

പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്. കിണറ്റിൽ അകപ്പെട്ട മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്റെ പടവ് തകർന്നായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Related Articles

Back to top button