ആലപ്പുഴയിൽ ലഹരി മാഫിയകൾ അഴിഞ്ഞാടുന്നു….
ആലപ്പുഴ: ലഹരി മാഫിയകളും ലഹരി വിൽപ്പനയും യഥേഷ്ടം കണ്ടില്ലെന്ന് നടിച്ച്അധികൃതർ.
പുന്നപ്ര തെക്ക് പഞ്ചായത്ത് കളിത്തട്ട് റോഡിൻ്റെ കിഴക്കേ അറ്റം വെട്ടിക്കരി ഭാഗത്താണ് ലഹരി മാഫിയകളും,മദ്യപാനികളും അഴിഞ്ഞാടുന്നത്.മദ്യം ,പാൻപരാഗ് ,ഗഞ്ചാവ് ഉൾപ്പെടെ ഇവിടെ സുലഭമെന്ന് പ്രദേശവാസികൾ. സ്കൂൾ വിദ്യാർത്ഥികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇതിൻ്റെ ഉപഭോക്താക്കളായി മാറുമ്പോഴുംബന്ധപെട്ട അധികൃതർ ഉറക്കം നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
വിവരം ധരിപ്പിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. ജലമാർഗം കൊച്ചുവളളങ്ങളിലും ലഹരി കൈമാറ്റം നടക്കുന്നുണ്ടെന്നാണ് വിവരം. അധികൃതർ ഉണർന്ന് പ്രവർത്തിച്ച് ലഹരി മാഫിയകൾക്ക് തടയിടമെന്ന ആവശ്യം ഉയരുന്നു.