ലോക കേരള സഭയിൽ പങ്കെടുക്കില്ല..സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍..വിമർശനവും….

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാർ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ച് മടക്കി അയച്ചു.എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടപടികളിലെ കടുത്ത അതൃപ്തിയും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

തിരുവനന്തപുരത്ത് ജൂണ്‍ 13 മുതല്‍ 15 വരെയാണ് കേരള സഭ നടക്കുന്നത്. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും.തിരുവനന്തപുരത്ത് ചേരുന്ന സഭയിൽ 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button