ബസിനടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം….കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു….

ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കുമ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button