പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തില്‍ പ്രതിസന്ധി….കാരണം..
തിരുവനന്തപുരം: പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിൻ്റെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി പ്രതിസന്ധിയിൽ. ആവശ്യത്തിന് സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. തസ്തിക വപൊലീസ് സ്റ്റേഷനുകളിൽ ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം വിപുലീകരിക്കാനായിരുന്നു നീക്കം. ക്രമസമാധാന ചുമതലയുള്ള 484 പൊലീസ് സ്റ്റേഷനുകളിലും രണ്ട് വീതം ഉദ്യോഗസ്ഥരെ നിയമിക്കാനായിരുന്നു തീരുമാനം. സാങ്കേതിക പരിജ്ഞാനമുള്ള കൂടുതൽ ഉദ്യോഗസ്ഥർ ആവശ്യമായതോടെയാണ് തസ്തിക സൃഷ്ടിക്കാൻ പൊലീസ് മേധാവി സർക്കാറിനോട് ആവശ്യപ്പെട്ടത്. 652 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് പൊലീസ് മേധാവി കത്ത് നൽകിയത്.ർദ്ധിപ്പിക്കണമെന്ന പൊലീസ് മേധാവിയുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.