തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പോലീസ് കേഡറ്റുകൾക്ക് പണം നൽകിയില്ല…
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പോലീസ് കേഡറ്റുകൾക്ക് പണം നൽകില്ല. രണ്ടുദിവസം ജോലിചെയ്ത സ്പെഷ്യൽ പോലീസ് കേഡറ്റുകൾ ശമ്പളത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് .തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓരോ പോലീസ് സ്റ്റേഷനു കീഴിലും നൂറോളം യുവതീയുവാക്കളെയും വിമുക്തഭടന്മാരെയുമാണ് സ്പെഷ്യൽ പോലീസ് കേഡറ്റുകളായി നിയമിച്ചത്.
പ്രതിദിനം 1200 രൂപ വേതനമായി നൽകുമെന്നാണ് അറിയിച്ചത്. പണം ലഭിക്കാതെ വന്നതോടെ ഇവർ പോലീസ് സ്റ്റേഷനുകളിലെത്തിയെങ്കിലും പലർക്കും പണം എപ്പോൾ ലഭിക്കുമെന്ന മറുപടി കിട്ടിയില്ല. റവന്യൂ അധികൃതരെ സമീപിച്ചപ്പോൾ ആഭ്യന്തരവകുപ്പാണ് വേതനം നൽകേണ്ടതെന്നായിരുന്നു മറുപടി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും കളക്ടറേറ്റിൽ ബന്ധപ്പെടാൻ നിർദേശിക്കുകയായിരുന്നു.