വിവാദങ്ങൾക്കിടെ രാജി പ്രഖ്യാപിച്ച് ജോസ് വള്ളൂരും എംപി വിൻസെന്റും….

ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാ​ഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു. അതേസമയം, ഡിസിസി ഓഫീസിൽ നാടകീയ രം​ഗങ്ങളാണ് അരങ്ങേറുന്നത്. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ രം​ഗത്തെത്തി. ജോസ് വള്ളൂരിന്റെ രാജിയിൽ പ്രവർത്തകർ കരയുന്നതാണ് കാണുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ജോസേട്ടനാണെന്ന് പറയാൻ ഒരിക്കലും കഴിയില്ലെന്നാണ് പ്രവർത്തകരുടെ ഭാ​ഗം

Related Articles

Back to top button