മോദി 3.0 കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ കരുത്തരായ ഏഴ് സ്ത്രീകളും. നാരീശക്തിക്ക് പ്രാധാന്യം നൽകി ഏഴ് വനിതാ മന്ത്രിമാരെയാണ് 72 അം​ഗ കേന്ദ്രമന്ത്രിസഭയിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ധനകാര്യമന്ത്രിയും രാജ്യസഭാ അം​ഗവുമായ നിർമ്മലാ സീതാരാമൻ ആണ് ഇതിൽ പ്രധാനി. നിർമ്മലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് പ​ദവിയുള്ള മന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന അന്നപൂർണാ ദേവിക്ക് ഇത്തവണ ക്യാബിനറ്റ് പദവി നൽകുകയായിരുന്നു. അനുപ്രിയ പട്ടേൽ, രക്ഷ ഖഡ്സെ, സാവിത്രി താക്കൂർ, ശോഭാ കരന്തലജെ, നിംബൻ ബംബാനിയ എന്നിവരാണ് മറ്റ് വനിതാ മന്ത്രിമാർ.

Related Articles

Back to top button