യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….കൊങ്കണ്‍ പാതയില്‍ ഇനി മൺസൂൺ ടൈംടേബിൾ…38 ട്രെയിനുകളുടെ സമയം മാറും…
കൊങ്കൺ പാത വഴിയുളള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ 38 ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുക. മൺസൂൺ ടൈംടേബിൾ ഒക്ടോബർ 31 വരെ നിലവിലുണ്ടാകും. ഈ മാസം പത്തിനു ശേഷമുള്ള യാത്രയ്ക്കായി മുൻകൂർ ടിക്കറ്റ് എടുത്തവരും ടിക്കറ്റ് എടുക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. മഴ കനത്താൽ തീവണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും.