പാകിസ്താനെതിരെ ബാറ്റിം​ഗ് തകർച്ച…..ഇന്ത്യൻ ബാറ്റിം​ഗിനെ വിമർശിച്ച് മുൻ താരം സുനിൽ ​ഗാവസ്കർ…

പാകിസ്താനെതിരെ ബാറ്റിം​ഗ് തകർച്ച നേരിട്ട ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരം സുനിൽ ​ഗാവസ്കർ. ഇന്ത്യയുടെ ബാറ്റിം​ഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അഹങ്കാരവും തോന്ന്യവാസവുമാണ് രോഹിത് ശർമ്മയുടെ ​സംഘം ​ഗ്രൗണ്ടിൽ കാട്ടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ബാറ്റർമാരിൽ അഹങ്കാരം പ്രകടമായിരുന്നുവെന്ന് ​ഗാവസ്കർ വിമർശിച്ചു.
എല്ലാ പന്തുകളും അടിക്കാനാണ് അവർ ശ്രമിച്ചത്. ഇത് അയർലൻഡിന്റെ ബൗളിം​ഗ് നിരയല്ല. സാധാരണമായ ബൗളിം​ഗ് പ്രതീക്ഷിച്ചാണ് താരങ്ങൾ ക്രീസിൽ നിൽക്കുന്നത്. അയർലൻഡിന്റെ ടീം മോശമെന്ന് താൻ പറയുന്നില്ല. എന്നാൽ പാകിസ്താൻ അനുഭവസമ്പത്തുള്ള ഒരു ക്രിക്കറ്റ് ടീമാണ്. ബൗളർമാർ നന്നായി പന്തെറിയുമ്പോൾ ബാറ്റർമാർ പിടിച്ചുനിൽക്കാൻ ശ്രമിക്കണം. ആറ് റൺസിന്റെ ജയം മാത്രമാണ് ഇന്ത്യ നേടിയതെന്നും ​ഗാവസ്കർ വ്യക്തമാക്കി

Related Articles

Back to top button