തലസ്ഥാനത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് മരിച്ചു..കാരണം കടബാധ്യത…

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ സയനൈഡ് കഴിച്ച് മരിച്ചു. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി മരിച്ചത്.സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു. ഇതിനായി പലിശക്കെടുത്ത പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.മണിലാൽ വിവിധ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് 11 വായ്പകളാണ് എടുത്തത്. ഒമ്പത് ലക്ഷം രൂപ ഇങ്ങനെ പലിശക്ക് എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവർഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് മണിലാൽ. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകൻ അഭിലാൽ എൻജിനിയറിങ് പഠനം കഴിഞ്ഞുനിൽക്കുകയായിരുന്നു.മൃതദേഹങ്ങൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button