വാക്കേറ്റത്തെ തുടർന്ന് കുന്നംകുളത്ത്‌ യുവാവ് മർദനമേറ്റ് മരിച്ചു…

കുന്നംകുളം അഞ്ഞൂരിൽ യുവാവ് സുഹൃത്തുക്കളുടെ മർദനമേറ്റ് മരിച്ചു. അഞ്ഞൂർ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്.സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു.ഉടൻ തന്നെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button