മോദിയുടെ വിജയം അഭിമാനകരം..സത്യപ്രതിജ്ഞയിൽ പങ്കെടുക്കാന്‍ രജനികാന്തും…

തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ് നരേന്ദ്ര മോദി. ഇത് വലിയ നേട്ടമാണെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടവെയാണ് താരത്തിന്‍റെ പ്രതികരണം.നരേന്ദ്ര മോദിക്ക് ആശംസകളും നടന്‍ അര്‍പ്പിച്ചു. കൂടാതെ, ജനങ്ങള്‍ ശക്തമായ പ്രതിപക്ഷത്തെ തെരഞ്ഞെടുത്തെന്നും ഇത് ജനാധിപത്യത്തിന് ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത അഞ്ചുവർഷം മികച്ച ഭരണമായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിഭവനിൽ ഞായറാഴ്ച വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി രജനികാന്തും എത്തുന്നത്.ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണ തലവന്മാരടക്കമുള്ള എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ ഉണ്ടാക്കുക.

Related Articles

Back to top button