നിതീഷിനും നായിഡുവിനും മുന്നറിയിപ്പ് നൽകി ശിവസേന ഉദ്ധവ് വിഭാഗം…
നിതിഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും മുന്നറിയിപ്പുമായി ശിവസേന ഉദ്ധവ് വിഭാഗം.ബിജെപി സഖ്യ കക്ഷികൾക്ക് നൽകിയ വാഗ്ദാനങ്ങൾ എഴുതി വാങ്ങണമെന്ന് ആദിത്യ താക്കറെ.സംസ്ഥാനത്തിന് ലഭിച്ച വാഗ്ദാനങ്ങളെല്ലാം പരസ്യപ്പെടുത്തണം. അടച്ചിട്ട മുറിക്കുള്ളിൽ നൽകുന്ന ഉറപ്പുകൾ എല്ലാം ബിജെപി ലംഘിക്കും. സഖ്യ കക്ഷികളെ തകർക്കാനുള്ള അവസരമാണ് ബിജെപി തേടുന്നത്. ശിവസേനയുടെ അനുഭവം അതാണെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.