കരിമണൽ കടത്താൻ ആരെയും അനുവദിക്കില്ല കോൺഗ്രസ്‌….

ആലപ്പുഴ : കരിമണൽ കടത്താൻ ആരെയും അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി തോട്ടപ്പള്ളിയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ .നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ മണൽ ഖനന കേന്ദ്രമായ പൊഴിമുഖത്ത് നടന്ന സമര പ്രഖ്യാപനം കെ .പി .സി. സി വൈസ് പ്രസിഡന്റ്‌ വി. പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ നിയമ സംഹിതകളെ വെല്ലുവിളിച്ചുകൊണ്ടും കബളിപ്പിച്ചുമാണ് പിണറായി വിജയനും കുടുംബത്തിനും സാമ്പത്തിക നേട്ടത്തിനായി തോട്ടപ്പള്ളി കേന്ദ്രീകരിച്ചുള്ള കരിമണൽ കൊള്ള നടത്തിയതെന്നും ഇനി ഇത്തരം പകൽക്കൊള്ള അനുവദിക്കില്ലെന്നും വി. പി. സജീന്ദ്രൻ പ്രഖ്യാപിച്ചു.
ഒരു ദേശത്തെ കാർന്നെടുക്കുന്ന മണൽക്കൊള്ളയ്ക്ക് ചൂട്ടുപിടിക്കാൻ സർക്കാർ ഇനിയും മുതിർന്നാൽ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ഒന്നടങ്കം സമരപഥത്തിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി. എ. ഹാമിദ് അദ്ധ്യക്ഷനായി.

Related Articles

Back to top button