ലൈംഗികാതിക്രമ പരാതിയുമായി വനിത ഉദ്യോഗസ്ഥ..വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു…
ലൈംഗികാതിക്രമ പരാതിയുമായി ചാലക്കുടി വനം ഡിവിഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാറിനെതിരെയാണ് പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു.രണ്ടുതവണ ഉദ്യോഗസ്ഥനില്‍നിന്ന് അതിക്രമം നേരിട്ടതായാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. 2023 ഓഗസ്റ്റ് 11-നും 2024 ഫെബ്രുവരി 21-നുമായിരുന്നു സംഭവം.ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്നും ലൈംഗിക ചുവടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു.പരാതി നൽകാതിരിക്കാൻ ഇവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.




