ശോഭ സുരേന്ദ്രന് ഉയര്‍ന്ന പദവി..ദില്ലിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം…
ശോഭ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം.നാളെ എത്തണമെന്നാണ് നിർദേശം. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. കേരളത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് കണ്ടറിയേണ്ടത്.




