ആൾക്കൂട്ടത്തിനിടേക്ക് വാഹനം പാഞ്ഞുകയറി..ഒരാൾക്ക് ദാരുണാന്ത്യം…

ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് ആൾക്കൂട്ടത്തിനിടേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.രണ്ട് പേർക്ക് പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് ബൊലീറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിലാണ്.

Related Articles

Back to top button