നീറ്റ് പരീക്ഷ..ചോദ്യപേപ്പർ ചോർന്നെന്ന് സംശയം..CBI അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയര്‍ ഡോക്ടര്‍മാര്‍…
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയര്‍ ഡോക്ടര്‍മാർ.ചോദ്യപേപ്പർ ചോർന്നെന്ന് സംശയിക്കുന്നതായും ന്യായവും സുതാര്യവുമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നാണാവശ്യപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കത്തയച്ചു.
അതേസമയം വിഷയത്തിൽ സുപ്രിംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.എന്നാൽ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടില്ലെന്നുമാണ് എൻടിഎ വിശദീകരിക്കുന്നത്.