ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി..മുഖ്യപ്രതി പിടിയിൽ…

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് പോലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് അറസ്റ്റ്.സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button