കരിപ്പൂരിൽ ഇറക്കേണ്ട വിമാനം ഇറക്കിയത് കൊച്ചിയിൽ….വിമാനത്തിൽ നിന്നിറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ….

കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. അതേസമയം, പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാർ നിരസിക്കുകയായിരുന്നു. വിമാനത്തിൽ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ.

Related Articles

Back to top button