സിപിഎം ഭീഷണി..ടൂറിസം കേന്ദ്രം അടച്ചു…

സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വനഭൂമിയിലെ കൊടി നീക്കിയതിന് പിന്നാലെയാണ് തര്‍ക്കവും ഭീഷണിയും ഉണ്ടായത്. ഉദ്യോഗസ്ഥന്‍റെ കൈവെട്ടുമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി.

കഴിഞ്ഞ ദിവസമാണ് വന ഭൂമി കൈയ്യേറി സ്ഥാപിച്ച സിഐടിയു കൊടി ഉദ്യോഗസ്ഥൻ നീക്കിയത്.തുടർന്ന് തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. അത് ഇതുവരെ നീക്കിയിട്ടില്ല.

Related Articles

Back to top button