ബൈക്ക് വെള്ളക്കുഴിയിൽ വീണ് അപകടം..പരിക്ക്..ദേശീയ പാതയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്…
അരൂർ: ദേശിയ പാതയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു.പൊലീസ് സ്റ്റേഷന് സമീപം വച്ച് ഇരുചക്ര യാത്രികനായ എഴുപുന്ന പെരേപറമ്പിൻ രാജേഷ് (38) ൻ്റെ ബൈക്ക് വെള്ളക്കുഴിയിൽ വീണ് ഉണ്ടായ അപകടത്തിൽ രാജേഷിന്റെ കൈയൊടിഞ്ഞു. അപകടത്തിൽപ്പെട്ട രാജേഷിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സമാനസ്വഭാവമുള്ള അപകടത്തിൽപ്പെട്ട നാലോളം ബൈക്ക് യാത്രികർ ചികത്സയിലാണ്. കൂടുതൽ ചികിത്സക്കായി രാജേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ യാണ് അപകടം നടന്നത്. എറണാകുളത്തെ സ്വകാര്യ കമ്പിനിയിൽ ജോലിചെയ്ത് വരികയായിരുന്നു രാജേഷ്. എഴുപുന്ന തീരദേശപാതയിലൂടെയായിരുന്നു ഇയാൾ ജോലിക്ക് പോയി കൊണ്ടിരുന്നത്. അത്യാവശ്യമായി ചന്തിരൂരിൻ വന്നു പോകകേണ്ടിയിരുന്നതിനാലാണ് ദേശീയ പാതയിലൂടെ ബൈക്കിൽ വന്നത്. കുഴിയിൽ വീണ രാജേഷിൻ്റെ കൈയ്യുടെ മുകളിൽ ബൈക്ക് വീണതാണ് കൈ ഒടിയാൻ കാരണമെന്ന് പറയുന്നു.
അതേസമയം പൊലീസ് സ്റ്റേഷൻ്റെ മുൻവശം കാൽനട യാത്രിയൻ കുഴിയിൽ വീണ് കൈ ഒടിഞ്ഞു. ചന്തിരൂർ പനക്കാംപറമ്പിൽ ശ്രീധരഷേണായി (65)ആണ് ഇന്നലത്തെ മറ്റൊരു ഇര . ബാങ്കിൽ പൈസ അടച്ച് പുറത്തേക്ക് വരുമ്പോൾ അഴുക്ക് വെള്ളത്തിൽ തെന്നിവീണാണ് ഷേണായിയുടെ കൈ ഒടിഞ്ഞത്. ഇദ്ദേഹത്തെ അരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അരൂർ പൊലീസ് സ്റേറഷൻ്റെ മുൻവശമുള്ള മലിനജലം നിറഞ്ഞ വെള്ളക്കെട്ടിലാണ് ശ്രീധര ഷേണായി വീണത്.ഇന്നലെ കുടുംബ സമേതം ബൈക്കിൽ യാത്ര പോകുകയായിരുന്ന ഒരു കുടുംബം കുഴിയിൽ വീണ് മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. ഇവരെ നാട്ടുകാർ ചേർന്ന് പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടങ്ങൾ ഒരു തുടർകഥ ആകുമ്പോഴും അനങ്ങാപ്പാറ നയമാണ് റോഡ് നിർമ്മാണ കമ്പിനിയായ അശോകാ ബിൽഡേഴ്സ് സ്വീകരിക്കുന്നത്. പകൽ സമയങ്ങളിൽ മഴ മാറി വെയിൽ വന്നിട്ടും കുഴി അടക്കനോ മലിനജലം ഒഴുക്കി വിടാനോ തയ്യാറാവുന്നില്ല. ഇത്തരം വെള്ളം കെട്ടി കിടക്കുന്ന വലിയ കുഴികളുടെ ആഴം മനസ്സിലാക്കാതെ എത്തുന്ന അപരിചിതരായ യാത്രക്കാർ ആണ് അപകടത്തിൽപ്പെടുന്നത്.