യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ…

മെച്ചപ്പെട്ട സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ. നിശ്ചിത പരിധിയില്‍ ബാലന്‍സ് താഴെ പോകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി പണം വരവുവെച്ച് യുപിഐ ലൈറ്റില്‍ പണം നിറയ്ക്കുന്ന സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിച്ചത്. ചെറുകിട ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുപിഐ ലൈറ്റ് കൊണ്ടുവന്നത്.
നിലവില്‍ 2000 രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി 500 രൂപ വരെ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളൂ. യുപിഐ ലൈറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആര്‍ബിഐ അറിയിച്ചു. ഇ-മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്

Related Articles

Back to top button