ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകങ്ങൾ വ്യാജമായി വില്‍ക്കുന്നു…ഇൻസ്റ്റിറ്റ്യൂട്ട് നിയമനടപടിയിലേക്ക്….

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജപതിപ്പുണ്ടാക്കി വിൽപ്പന നടത്തുന്നതായി പരാതി. തട്ടിപ്പിനെതിരെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിയമനടപടി തുടങ്ങി. ‘ഡോ. അംബേദ്കർ സമ്പൂർണകൃതികൾ’, ഡോ. ആർ. ഗോപിനാഥൻ രചിച്ച ‘കേരളത്തനിമ’ തുടങ്ങിയ പുസ്തകങ്ങളുടെ വ്യാജപതിപ്പാണ് വിൽപ്പനയിലുള്ളത്.
പുസ്തകങ്ങളുടെ ഫോട്ടോകോപ്പിയെടുത്ത് പുറംചട്ടയിട്ട് പുസ്തകരൂപത്തിലാക്കി ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റാണ്ട് വിൽക്കുന്നത്. പിന്നിൽ കോട്ടയത്തെ ഒരു സ്ഥാപനമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അറിയിച്ചു.ഈ പുസ്തകങ്ങളുടെയെല്ലാം പകർപ്പവകാശം ഇപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിനാണ്. പലതും പുറത്ത് വാങ്ങാൻ കിട്ടുന്നതുമല്ല. പുസ്തകത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോയും ചേർത്തിട്ടുണ്ട്.

Related Articles

Back to top button