വിജയത്തില്‍ അഹങ്കരിക്കരുതെന്ന് കോണ്‍ഗ്രസിനോട് ചെറിയാന്‍ ഫിലിപ്പ്….
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അഹങ്കരിക്കരുതെന്ന് കെപിസിസി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്. ബൂത്ത് കമ്മിറ്റി ഇല്ലാത്തിടത്ത് പോലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഇതില്‍ നേതാക്കള്‍ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.രാഹുല്‍ ഗാന്ധി തരംഗവും ഭരണ വിരുദ്ധ വികാരവുമാണ് കോണ്‍ഗ്രസിന് സഹായകമായത്. നേതാക്കള്‍ ഇനിയും താഴേത്തട്ടിലേക്ക് ഇറങ്ങണം. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ ഇത് അനിവാര്യമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 18 പേരെ വിജയിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.