സുരേഷ് ഗോപി കേന്ദ്രമന്ത്രി..സ്ഥിരീകരിച്ച് ദേശിയ നേതൃത്വം….

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. . ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നൽകും. ഒഴിവ് വരുന്ന മുറയ്ക്കാണ് നൽകുക. രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ്‌ പദവി രാജിവെയ്ക്കേണ്ട. രണ്ട് പദവികളും ഒന്നിച്ചുകൊണ്ടുപോകാമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 70000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ​ഗോപി വിജയിച്ചത്. കേരളത്തിൽ ബിജെപിയുടെ ആദ്യത്തെ വിജയമാണിത്.

Related Articles

Back to top button