നിയുക്ത എംപിയും നടിയുമായ കങ്കണയെ മര്‍ദ്ദിച്ചു ….സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക്….

നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ചെന്ന ആരോപണമുയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവനക്കാരിക്കെതിരെയാണ് പരാതി.


വിമാനത്താവളത്തിനുള്ളില്‍ വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്.

Related Articles

Back to top button