പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല.. കസ്റ്റഡി കാലാവധി നീട്ടി…

ലൈം​ഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യം നിഷേധിച്ചു.നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.പ്രജ്വലിന്റെ എസ്ഐടി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡി നീട്ടിയത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെം​ഗളൂരുവിൽ വെച്ചാണ് പ്രജ്വൽ അറസ്റ്റിലായത്.

Related Articles

Back to top button