കെ രാധാകൃഷ്ണൻെറ രാജി ഉടൻ….മാനന്തവാടി എം എൽ എ ഒ.ആർ കേളു മന്ത്രിയായേക്കും…
തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. നാളെത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തിൽ അന്തിമ തീരുമാനം. കെ രാധാകൃഷ്ണൻ രാജിവെക്കുന്ന ഒഴിവിൽ മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രിയായേക്കും.
കെ രാധാകൃഷ്ണൻെറ രാജിയോടെ മന്ത്രിസഭാ പുന:സംഘടന ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭാ പുന:സംഘടന എന്നുവേണമെന്നും നാളെത്തെ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമാകും. പുന:സംഘടന നിയമസഭാ സമ്മേളനത്തിന് മുൻപ് നടക്കാനാണ് സാധ്യത. ഈമാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.