ക്ഷേത്രത്തിൽ മോഷണം.. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ചു…
പത്തനംതിട്ട കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ചു .ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. ക്ഷേത്രത്തിൻറെ ഗേറ്റിന്റെ താഴും തകർത്ത നിലയിലാണ്. കീഴ്വായ്പൂർ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.