പേവിഷബാധയേറ്റ യുവാവ് മരിച്ചു… നായ കടിച്ചതായി അറിവില്ല….
കിളിമാനൂർ: പേവിഷബാധയുടെ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാപ്പാല, കടമ്പ്രവാരം കോളനിയിൽ പൂവത്തൂർ വീട്ടിൽ മോഹനൻറെയും നളിനിയുടെയും മകൻ അഖിൽ(30) ആണ് മരിച്ചത്. ഇയാൾക്ക് പേവിഷബാധ ഉണ്ടായതെന്നെന്ന് വ്യക്തമല്ല. ഒന്നിൻ്റെയും കടിയേറ്റതായും ആരോടും പറഞ്ഞിരുന്നില്ല.
ഒരാഴ്ച മുൻപ് ശരീരത്തിൽ മുറിവുണ്ടായതിനെ തുടർന്ന് കടയ്ക്കൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നും മടങ്ങും വഴിയാണ് രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്. തുടർന്ന് കടയ്ക്കൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിൽ അഖിലും സുഹൃത്തുക്കളും കളിക്കുന്ന പതിവുണ്ട്. ഇവിടെയുടെയുണ്ടായിരുന്ന ഒരു നായയെ ഇവർ കളിപ്പിക്കുന്ന പതിവുണ്ടായിരുന്നു. കളിപ്പിക്കുന്നതിനിന്നിടയിൽ ഇതിന്റെ കടിയേറ്റതാകാമെന്ന് സംശയിക്കുന്നു. ഒരാഴ്ച മുൻപ് വാഹനമിടിച്ച് ഈ നായ ചാവുകയും ചെയ്തിരുന്നു. മരിച്ച അഖിൽ അവിവാഹിതനാണ്. മൃതദേഹം കാനാറ ശ്മശാനത്തിൽ സംസ്കരിച്ചു.