കൊല്ലത്ത് പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം..മുൻ സൈനികൻ അറസ്റ്റിൽ….

കൊല്ലം അഞ്ചലിൽ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചയാൾ പിടിയിൽ.മുൻ സൈനികനും ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വ്യക്തിയുമായി വയക്കൽ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയിൽ വെച്ചാണ് സംഭവം നടന്നത്.സ്ഥാപനത്തിൽ പ്രവേശനമെടുത്ത പതിനേഴുകാരനെ ഇയാൾ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.കുതറിയോടിയ വിദ്യാർത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടി. സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പൊലീസിന് കൈമാറി. കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button