എ.കെ.പി.എ ആൽമര മുത്തശ്ശിയെ ആദരിച്ചു
മാവേലിക്കര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റി പരിസ്ഥിതി ദിനാഘോഷത്തിൻറെ ഭാഗമായി ബുദ്ധജംഗ്ഷനിലെ ആൽമര മുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിച്ചു. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര മേഖല പ്രസിഡൻറ് യൂ.ആർ.മനു അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ചിത്രമാലിക വൃക്ഷതൈ നടീൽ നിർവ്വഹിച്ചു. മേഖലസെക്രട്ടറി ഹേമദാസ് ഡോൺ പരിസ്ഥിതി ദിന സന്ദേശം നൽകി. മവേലിക്കര റ്റി.റ്റി.ഐ പ്രിൻസിപ്പാൾ വി.പ്രസാദ് വൃക്ഷതൈ ഏറ്റുവാങ്ങി. ഗിരീഷ് കുമാർ.സി, ബീന.എം.ബാവ, വി.എൽ.ആൻറണി, ആർ.രജനി, ഗിരീഷ് ഓറഞ്ച്, ശശിധരൻ ഗീത്, ഷൈജതമ്പി, എബ്രഹാം ജോൺ, ജോയ്സൺ റോബർട്ട്, സിനോജ് സത്യ, റ്റെനിബി ജോർജ്ജ്, അലൻ ഡാനി അലക്സ്, സുജിത്ത്കുമാർ.ആർ, ആർ.ദാസ്, രഞ്ചുനാഥ്, ലിജോ, പ്രിയങ്ക മനു, സുനിത എന്നിവർ സംസാരിച്ചു.