പിഞ്ചുകുഞ്ഞിൻ്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി…..രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു….

പൈനാവിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. സന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button